വയനാട്ടില്‍ മാതാവിനെ മദ്യ ലഹരിയില്‍ ക്രൂരമായി മര്‍ദ്ദിച്ച് മകന്‍. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാതിരിയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പാതിരി തുരുത്തിപ്പള്ളി മെല്‍ബിന്‍ തോമസ് ആണ് മാതാവ് വത്സലയെ മര്‍ദ്ദിച്ചത്.

അയല്‍വാസികളാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. ഇതിന് പിന്നാലെയാണ് പൊലീസിനെ വിവരം അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും മകനെതിരെ പരാതി നല്‍കാന്‍ അമ്മ തയ്യാറായില്ല. തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

മെല്‍ബിന്‍ തോമസ് അമിതമായി മദ്യപിച്ചെത്തിയാണ് മാതാവിനെ മര്‍ദ്ദിച്ചത്. ഇത്തരത്തില്‍ മെല്‍ബിന്‍ പിതാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. മെല്‍ബിനും സഹോദരന്‍ ആല്‍ബിനും സ്ഥിരമായി മാതാപിതാക്കളെ മര്‍ദ്ദിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. മക്കളുടെ മര്‍ദ്ദനം ഭയന്ന് കഴിഞ്ഞ കുറേ നാളുകളായി അടുത്ത വീട്ടിലെ പശുത്തൊഴുത്തിലാണ് മാതാപിതാക്കള്‍ കിടന്നുറങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്

Leave a Reply

Your email address will not be published. Required fields are marked *