അര്‍ജന്‍റീന ഫുട്ബോള്‍ ടീം കേരളത്തിലേക്ക്. മെസി അടക്കമുള്ള പ്രമുഖതാരങ്ങള്‍ കേരളത്തില്‍ കളിക്കും. ഔദ്യോഗിക പ്രഖ്യാപനം അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ നടത്തുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ അറിയിച്ചു. ഒന്നര മാസത്തിനകം എ.എഫ്.എ അധികൃതര്‍ കേരളത്തില്‍ എത്തുമെന്നും മന്ത്രി അറിയിച്ചു.

മത്സരം അടുത്ത വര്‍ഷം. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാകും മല്‍സരം നടത്തുക. മല്‍സരത്തീയതിയും എ.എഫ്.എ പ്രഖ്യാപിക്കുമെന്ന് മന്ത്രി. ചെലവ് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സും, വ്യാപാരി വ്യവസായി സമിതിയും വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *