ഇന്ന് അന്താരാഷ്ട്ര പുരുഷദിനം. സമൂഹത്തിനും കുടുംബത്തിനും പുരുഷന്മാർ നൽകുന്ന സംഭാവനകൾ അംഗീകരിക്കുന്നതിനും അത് ആഘോഷിക്കുന്നതിനുമാണ് നവംബർ 19 പുരുഷദിനമായി ആചരിക്കുന്നത്. പുരുഷന്മാരുടെ മാനസിക-ശാരീരികാരോഗ്യം, ക്ഷേമം, ലിംഗസമത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾ അഭിസംബോധനചെയ്യാനും പുരുഷന്മാർ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ ചർച്ചചെയ്യാനുമാണ് ഇത്തരമൊരു പ്രത്യേകദിവസംകൊണ്ട് ഉദ്ദേശിക്കുന്നത്. ‘പോസിറ്റീവ് മെയിൽ റോൾ മോഡൽസ്’ എന്നതാണ് ഈവർഷത്തെ പുരുഷദിനത്തിന്റെ തീം.
തൊണ്ണൂറുകളിലാണ് പുരുഷന്മാർക്കായി പ്രത്യേകദിനമെന്ന ആശയം ഉടലെടുത്തത്. ട്രിനിഡാഡിലെ ഗവേഷകനായിരുന്ന ഡോ. ജെറോം ടീലക് സിങ് ആയിരുന്നു ഇത്തരമൊരു ആശയത്തിന് പിന്നിൽ. പുരുഷന്മാരുടെ നേട്ടങ്ങൾ അംഗീകരിക്കാനും അവരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാനുമായി ഒരു ദിവസം വേണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അങ്ങനെ 1992 മുതൽ പുരുഷദിനം ആഘോഷിക്കപ്പെടുന്നതായി പറയപ്പെടുന്നു.
തൊണ്ണൂറുകളിൽ യു.എസിലെയും യൂറോപ്പിലെയും ചില സംഘടനകളാണ് പുരുഷദിനം ആഘോഷിച്ചുതുടങ്ങിയത്. ഫെബ്രുവരി മാസത്തിലായിരുന്നു ഈ ആഘോഷങ്ങൾ. 2009 മുതൽ ഇത് നവംബർ 19-ലേക്ക് മാറ്റി. അങ്ങനെ എല്ലാവർഷവും നവംബർ 19 അന്താരാഷ്ട്ര പുരുഷദിനമായി ആഘോഷിക്കാൻ തുടങ്ങി.
പുരുഷാവകാശ പ്രവർത്തകയായ ഉമ ഛല്ലയാണ് ഇന്ത്യയിൽ പുരുഷദിനത്തിന് പ്രചാരണം നൽകിയത്. പുരുഷാവകാശ സംരക്ഷണത്തിനായി അവർ ചില സംഘടനകൾ സ്ഥാപിക്കുകയും ഇതിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര പുരുഷദിനത്തിന്റെ പ്രധാന്യത്തിന് പ്രചാരണം നൽകുകയുംചെയ്തു.
There is no ads to display, Please add some