കൊച്ചി: പിഡിപി നേതാവ് അബ്ദുൾ നാസിർ മഅദനിയുടെ കൊച്ചി കറുകപ്പിള്ളിയിലെ വീട്ടിൽ നടത്തിയ പ്രതി പിടിയിൽ. ഹോം നേഴ്സായി ജോലി ചെയ്യുകയായിരുന്ന റംഷാദ് ആണ് അറസ്റ്റിലായത്.
റംഷാദ് 30 ഓളം കേസുകളിൽ പ്രതിയാണ്.മഅദനിയുടെ മകൻ സലാഹുദ്ദീൻ അയ്യൂബിയുടെ പരാതിയിലാണ് തിങ്കളാഴ്ച തിരുവനന്തപുരം സ്വദേശി റംഷാദിനെ എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്.
2.59 ലക്ഷം രൂപയോളം വരുന്ന സ്വർണവും പണവുമാണ് കവർന്നത്. എളമക്കര പൊലീസ് വീട്ടിലെയും സമീപ പ്രദേശങ്ങളിലെയും സി.സി ടി.വി കാമറകൾ പരിശോധിച്ചാണ് റംഷാദിനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ചോദ്യം ചെയ്തു വരുകയാണെന്ന് എളമക്കര പൊലീസ് പറഞ്ഞു. കറുകപ്പിള്ളിയിലെ വീട്ടിലാണ് ഭാര്യ ഉൾപ്പെടെയുള്ള മഅദനിയുടെ കുടുംബം താമസിക്കുന്നത്.