വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കെതിരായ അവഗണനക്കെതിരെ എല്‍ഡിഎഫും യുഡിഎഫും സംയുക്തമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വയനാട്ടില്‍ ആരംഭിച്ചു. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍.

കടകള്‍ അടച്ചും വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് സമരക്കാര്‍ അഭ്യര്‍ത്ഥിച്ചു.കേന്ദ്രസഹായം ലഭിക്കാത്തതിലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ചുമാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഉരുൾപൊട്ടൽ ദുരന്തബാധിതരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവഗണിക്കുന്നെന്നാരോപിച്ചാണ് യുഡിഎഫിന്‍റെ പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *

You missed