ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം ലോറി 300 അടി താഴ്ചയിൽ റോഡിലേക്ക് മറിഞ്ഞു. അപകടത്തിൽ രാജാക്കാട് സ്വദേശിയായ ബേസിലിന് ഗുരുതര പരിക്കേറ്റു.

ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടുകൂടിയായിരുന്നു അപകടം. വളഞ്ഞങ്ങാനം വളവിൽ നിന്നും 300 അടി താഴ്ച്ചയിൽ റോഡിലേക്ക് തന്നെയാണ് ലോറി മറിഞ്ഞത്. തമിഴ്നാട്ടിൽ നിന്നും ചാണചാക്കുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വാഹനം പൂർണമായും തകർന്നു. ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *