പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫെയ്സ്ബുക് പേജിൽ വന്ന സംഭവം ഹാക്കിങ് അല്ലെന്ന് കണ്ടെത്തൽ. പേജ് അഡ്മിൻമാരിൽ ഒരാൾ വിഡിയോ അപ്‌ലോഡ് ചെയ്തതാണെന്ന് വ്യക്തമായി.

വിഡിയോ വന്ന സംഭവം ഹാക്കിങ് ആണെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പറഞ്ഞിരുന്നത്. എന്നാൽ ഹാക്കിങ്ങല്ലെന്നും സിപിഎം പ്രവർത്തകർ തനിക്ക് നൽകിയ പിന്തുണ ആണെന്നുമായിരുന്നു രാഹുലിന്റെ മറുപടി.

അതേസമയം വീഡിയോ എഫ്ബി പേജിൽ വന്നതിന് പിന്നാലെ അഡ്മിൻ പാനലിൽ അഴിച്ചുപണി നടന്നു. അഡ്മിൻ പാനലിലുള്ളവരെ മാറ്റികൊണ്ടാണ് അഴിച്ചപണി. സംഭവത്തിൽ ഇതുവരെ പാർട്ടി പരാതി നല്‍കിയിട്ടില്ല. പരാതി നൽകുമെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വം ആവര്‍ത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *