എന്തൊരു വിധി ഇത്, വല്ലാത്തൊരു ചതി ഇത്… ഈ പാട്ടുപോലെയായി രമേശിന്റെ അവസ്ഥ. 55 ലക്ഷത്തിന്റെ കടംകേറി നിൽക്കുമ്പോൾ രമേശിന്റെ അവസാന പ്രതീക്ഷ ആയിരുന്നു ഇന്ന് നറുക്കെടുക്കുന്ന 25 കോടി ഒന്നാം സമ്മാനം ഉള്ള ഓണം ബമ്പർ. ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടെങ്കിലും പുത്തൂർ പൗണ്ട് റോഡ് കരുവാൻ രമേഷ് ഓണം ബംബർ എടുത്തു. അതും ഒന്നും രണ്ടുമല്ല 40 എണ്ണം. റിസൾട്ട് വരുമ്പോൾ അടിച്ചു മോനെ എന്ന ഡയലോഗും മനസ്സിൽ മോഹമായി കൊണ്ടുനടന്നു.
ലക്ഷങ്ങളുടെ കടം വിട്ടാനാണ് രമേഷ് ടിക്കറ്റെടുത്തത്. ഒരു മാസത്തിലെ ശമ്പളത്തിലെ ഏറിയ പങ്കും ചെലവിട്ടാണ് ഇരുപതിനായിരം രൂപ മുടക്കി ടിക്കറ്റുകൾ എടുത്തത്. എന്നാൽ നിർഭാഗ്യം രമേശിനെ നറുക്കെടുപ്പിന് മുമ്പേ പിടികൂടി. എടുത്ത 40 ടിക്കറ്റുകളും വീട്ടിൽനിന്ന് മോഷണം പോയി. കൂടാതെ 3500 രൂപയും നഷ്ടപ്പെട്ടു. ആരോഗ്യവകുപ്പിലെ അറ്റൻഡറാണ് രമേഷ്.
55 ലക്ഷത്തോളം രൂപയുടെ കടബാധ്യതയ്ക്കു നടുവിൽ നിൽക്കുന്ന രമേശിന്റെ അവസാന പ്രതീക്ഷയായിരുന്നു ഓണം ബമ്പർ. ബന്ധുക്കളുമായി സ്വത്തു തർക്കമുള്ള രമേഷ് ഒറ്റയ്ക്കാണു താമസിക്കുന്നത്. ലോട്ടറിയടിച്ചാൽ കടം വീട്ടണമെന്ന് പ്രതീക്ഷയിലാണ് ഇത്രയധികം ലോട്ടറി വാങ്ങിയത്. മോഷണം പോയ ലോട്ടറികൾ തിരിച്ചുകിട്ടില്ലെന്ന് കരുതി 10 ടിക്കറ്റുകളും കൂടി രമേഷ് വാങ്ങിയിട്ടുണ്ട്. മോഷണത്തെ സംബന്ധിച്ച് രമേഷ് ഒല്ലൂർ പൊലീസിൽ പരാതി നൽകി.
There is no ads to display, Please add some