പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും, 26 വർഷം കഠിനതടവും, 1.15 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഏന്തയാർ മുത്തുമല മണൽപാറയിൽ വീട്ടിൽ അരുൺ (35) നെയാണ് കോട്ടയം അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. ജഡ്ജി സതീഷ് കുമാറാണ് വിധി പ്രസ്താവിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, പോക്സോ ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ 2021 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിനെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, അന്നത്തെ മണർകാട് എസ്.എച്ച്.ഓ ആയിരുന്നമനോജ് കുമാർ പ്രാഥമിക അന്വേഷണവും, തുടർന്ന് പാമ്പാടി എസ്.എച്ച്.ഓ ആയിരുന്ന യൂ.ശ്രീജിത്ത് അന്വേഷണം നടത്തി ഇയാൾക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു. വിധിയിൽ പിഴ അടയ്ക്കാത്ത പക്ഷം മൂന്നര വർഷം കൂടി ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ പോൾ കെ.എബ്രഹാം ഹാജരായി.
There is no ads to display, Please add some