നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയായി. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇരുവരുടെയും പ്രണയവിവാഹമാണ്.

കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.കഴിഞ്ഞ ദിവസം ഇരുവരും സേവ് ദ ഡേറ്റ് വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. 2019 ൽ റിലീസിനെത്തിയ ജീംബൂബയാണ് രാഹുലിന്റെ ആദ്യ സംവിധാന ചിത്രം.

ഒരു കുട്ടനാടൻ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ് തുടങ്ങി ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ശ്രീവിദ്യ. നിരവധി ടെലിവിഷൻ ഷോകളുടെയും ഭാ​ഗമാണ് ശ്രീവിദ്യ. കഴി‍ഞ്ഞ ​ദിവസം സം​ഗീത് ആഘോഷങ്ങളുടെ ചിത്രങ്ങളും ശ്രീവിദ്യ പങ്കുവച്ചിരുന്നു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *