കൊച്ചി: ഊബര്‍, ഒല അടക്കമുള്ള ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നാളെ പണിമുടക്കും. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് കൂട്ടായ്മയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ രാത്രി 10 വരെയാണ് എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും ബഹിഷ്‌കരിച്ചുകൊണ്ട് പണിമുടക്ക് നടത്താന്‍ ഡ്രൈവര്‍മാര്‍ തീരുമാനിച്ചത്.
ഓരോ ട്രിപ്പിനും കമ്മീഷന്‍ കൂടാതെ 49 രൂപ പ്ലാറ്റ്‌ഫോം ഫീസ് കമ്പനി ഏര്‍പ്പെടുത്തി, മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകള്‍ ബ്ലോക് ചെയ്തു, 2017 ന് മുന്നേ ഉള്ള ടാക്‌സി വാഹനങ്ങളുടെ ഇന്റര്‍ സിറ്റി ഓപ്ഷന്‍ എടുത്തുകളഞ്ഞു തുടങ്ങിയ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നതെന്ന് ഡ്രൈവേഴ്‌സ് കൂട്ടായ്മ പറഞ്ഞു.
പലതവണ പരിഹാരം ആവശ്യപ്പെട്ടിട്ടും കമ്പനികള്‍ നടപടി സ്വീകരിച്ചില്ല. തുടര്‍ന്നാണ് പണിമുടക്ക് പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചതെന്ന് കൂട്ടായ്മ അറിയിച്ചു.
There is no ads to display, Please add some