ജമ്മു കശ്‌മീരിലെയുംഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിൽ മൂന്നു ഘട്ടമായാണു തിരഞ്ഞെടുപ്പ്. ആദ്യഘട്ടം സെപ്റ്റംബർ 18ന്. സെപ്റ്റംബർ 25നാണു രണ്ടാം ഘട്ടം. ഒക്ടോബർ 1നു മൂന്നാംഘട്ട തിരഞ്ഞെടുപ്പും നടക്കും. ഒക്ടോബർ 4നാണു വോട്ടെണ്ണൽ. ഹരിയാനയിൽ ഒറ്റഘട്ടമായാണു വോട്ടെടുപ്പ്. ഒക്ടോബർ 1ന് ഹരിയാന പോളിങ് ബൂത്തിലെത്തും. വോട്ടെണ്ണൽ ഒക്ടോബർ 4ന്. മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുമെന്നു കരുതിയെങ്കിലും പ്രഖ്യാപിച്ചില്ല. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചിട്ടില്ല.

