വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇത്തവണ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചു.
സമാനതകളില്ലാത്ത ദുരന്തത്തെ സംസ്ഥാനം അഭിമുഖീകരിക്കുന്നതിനാൽ ഓണാഘോഷം വേണ്ടെന്ന് വെക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് റേസ് ലീഗും ഒഴിവാക്കിയിട്ടുണ്ടെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

