തിരുവനന്തപുരം: ആലപ്പുഴയില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കര്‍ഷകര്‍ വലിയ ബുദ്ധിമുട്ടു നേരിടുമ്പോള്‍ സര്‍ക്കാര്‍ ആഘോഷങ്ങളുടെ പേരില്‍ ധൂര്‍ത്തടിക്കുകയാണെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി.മ
ന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫിനു വേണ്ടിയും വന്‍തുക ചെലവഴിക്കുന്നു. പെന്ഷന് പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
കര്ഷകന് പ്രസാദിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന തിരുവല്ലയിലെ ആശുപത്രിയില്‍ ഗവര്‍ണര്‍ എത്തും. തുടര്‍ന്ന് അദ്ദേഹം പ്രസാദിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. കർഷകന്റെ കുടുംബത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

