പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. കമ്പിളിച്ചുങ്കം ഉദയന്റെ മകൾ ഊർമിള (32) ആണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെ ജോലിക്കു പോകുന്ന വഴിക്കായിരുന്നു ആക്രമണം. ഭർത്താവ് കൊഴിഞ്ഞാമ്പാറ സ്വദേശി സജീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഊർമിളയും ഭർത്താവ് സജേഷും കുടുംബ വഴക്കിനെ തുടർന്ന് അകന്ന് കഴിയുകയായിരുന്നു. ഇന്ന് രാവിലെ സജേഷ് ഊർമിളയുടെ വീട്ടിലെത്തുകയും തർക്കങ്ങൾ ഉണ്ടാകുകയുമായിരുന്നു. തുടർന്ന് ഊർമിള ജോലിക്കായി വീട്ടിൽ നിന്നിറങ്ങുകയായിരുന്നു.

പോകുന്ന വഴി സമീപത്തെ പാടത്ത് വെച്ച് സജേഷ് ഊർമിളയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്നയുടൻ പ്രദേശവാസികൾ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം സജേഷ് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും പോലീസ് പിടികൂടുകയായിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed