തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. മന്ത്രി ആർ. ബിന്ദുവിന്റെ വസതിയിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്താനും കെ.എസ്.യു. തീരുമാനിച്ചിട്ടുണ്ട്.
കേരളവർമ്മ കോളേജിലെ ഇലക്ഷൻ അട്ടിമറിക്കാൻ ഗൂഡാലോചന നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ പ്രതിഷേധ മാർച്ചാണ് സംഘർഷഭരിതമായത് . ഒരു വനിതാ പ്രവർത്തകയടക്കം നിരവധി കെ.എസ്.യു. പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റു. പ്രവർത്തകർക്കെതിരെ പൊലീസ് ക്രൂരമായ അതിക്രമമാണ് നടത്തിയതെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ ആരോപിച്ചു.
There is no ads to display, Please add some