പാലക്കാട്‌ : പാലക്കാട് മണ്ണാർക്കാട് സ്കൂളിലെ ക്ലാസ് മുറിക്കുള്ളിൽ തെരുവുനായ ആക്രമണം. ആറാം ക്ലാസ് വിദ്യാർഥിനിക്ക് നായയുടെ കളിയേറ്റു. കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടോപാടത്തുള്ള കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ ഇന്ന് രാവിലെയാണ് സംഭവം. ക്ലാസ് നടക്കുമ്പോള്‍ ക്ലാസ് മുറിയില്‍ കയറിയ തെരുവുനായ കുട്ടിയെ കടിക്കുകയായിരുന്നു.ആറാം ക്ലാസ് വിദ്യാര്‍ഥിനി മെഹ്‌റയ്ക്കാണ് കടിയേറ്റത്.കുത്തിവെപ്പിന് ശേഷം കുട്ടിയെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നും പിതാവ് അറിയിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed