കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമർത്തി കരുതൽ തടങ്കലിൽ അടച്ചു. വെച്ചൂർ ഇടയാഴം വേരുവള്ളി ഭാഗത്ത് രജേഷ് ഭവൻ വീട്ടിൽ രജേഷ് (32) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം വീയുർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്.

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിൻ്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ വൈക്കം പോലീസ് സ്റ്റേഷനിൽ കൊലപാതകശ്രമം, അടിപിടി, കൊട്ടേഷൻ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്‌ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed