കോട്ടയം: ആഭരണ പ്രേമികൾക്ക് ആശ്വാസം നൽകി മൂന്ന് ദിവസമായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണ്ണവിലയിൽ ഇന്ന് വർധന. നിക്ഷേപകർ കാത്തിരുന്ന യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് തീരുമാനം പുറത്ത് വന്നതും പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യവുമാണ് നിലവിൽ സ്വർണ വിലയെ ചലിപ്പിക്കുന്നത്.

വ്യാഴാഴ്ച കേരള വിപണിയിൽ 80 രൂപയാണ് പവന് വർധിച്ചത്. ഇതോടെ 45,200 രൂപയിലാണ് ഒരു പവൻ സ്വർണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ വർധിച്ച് 5,650 രൂപയിലെത്തി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed