കോട്ടയം: ദുർഭരണം മൂലം സാമ്പത്തിക ഞെരുക്കത്തിൽ നിൽക്കുന്ന ഇടതു സർക്കാരിന്റെ നേതൃത്വത്തിൽ ഭരണ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനെന്ന പേരിൽ കോടികൾ ചിലവഴിച്ച് സംഘടിപ്പിക്കുന്ന ജന സദസ്സിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങളും റവന്യു ജീവനക്കാരെയും ഉപയോഗിക്കുന്ന നടപടി ജനദ്രോഹപരമാണെന്ന് നവംബർ 9 – 10 തിയതികളിൽ പാലായിൽ നടക്കുന്ന ജില്ലാ കൃമ്പിന്റെ മുന്നൊരു ക്കത്തിന്റെ ഭാഗമായി കോട്ടയത്ത് നടന്ന കേരള കോൺഗ്രസ് ജില്ല നേതൃയോഗം അഭിപ്രായപ്പെട്ടു.
സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കുടുംബശ്രീ , അംഗൻവാടി വർക്കർമാർ. ആശാവർക്കർമാർ , ബി .എൽ .ഒ. മാർ , സക്ഷരതാ പ്രേരകുമാർ തുടങ്ങിയവരെ ഭീഷണിപ്പെടുത്തി ആളെ കൂട്ടുവാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ഈ നടപടി മൂലം കേരളത്തിലെ സാധാരണക്കാർക്ക് ലഭിക്കേണ്ട സർക്കാർ സേവനങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും യോഗം കുറ്റപ്പെടുത്തി.കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.
പാർട്ടി വൈസ് ചെയർമാൻ പ്രൊഫ: ഗ്രേസമ്മ മാത്യു യോഗം ഉദ്ഘാടനം ചെയ്തു.സംസ്ഥാന അഡ്വൈസർ തോമസ് കണ്ണന്തറ , ഉന്നതാതികാര സമിതി അംഗങ്ങളായ ജയിസൺ ജോസഫ് , വി ജെ ലാലി, പ്രിൻസ് ലൂക്കോസ്, ഏലിയാസ് സഖറിയ, പി.സി. മാത്യു, സിഡി വത്സപ്പൻ പോൾസൺ ജോസഫ് , മാത്തുക്കുട്ടി പ്ലാത്താനം, ബിനു ചെങ്ങളം , സി.വി തോമസുകുട്ടി, ബേബി തുപ്പലഞ്ഞിയിൽ, പ്രസാദ് ഉരുളികുന്നം, ജോയി ചെട്ടിശ്ശേരി, ജേക്കബ് കുര്യക്കോസ്, തങ്കമ്മ വർഗീസ് ,എ ജെ സാബു , ഷില്ലറ്റ് അലക്സ്, മനീഷ് ജോസ് ,സിറിൾ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
There is no ads to display, Please add some