കോട്ടയം: കോട്ടയം അയ്മനത്ത് സര്‍വീസ് ബോട്ട് വള്ളത്തില്‍ ഇടിച്ച് ഒഴുക്കില്‍പ്പെട്ട് കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. വാഴപ്പറമ്പിൽ രതീഷിൻ്റെ മകൾ അനശ്വരയാണ് മരിച്ചത്. അപകടമുണ്ടായ സ്ഥലത്തിന് സമീപത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ കരിമഠം പെണ്ണാർത്തോട് കോലടിച്ചിറ ബോട്ട് ജെട്ടിക്ക് സമീപമായിരുന്നു അപകടം. വീട്ടിൽ നിന്നും ബോട്ട് ജെട്ടിയിലേക്ക് വള്ളത്തിൽ വരുമ്പോൾ സർവിസ് ബോട്ട് വള്ളത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ നിന്ന് ഇളയ കുട്ടിയും മാതാവും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *