കൊച്ചി: കളമശേരിക്ക് സമീപം കൺവെൻഷൻ സെന്ററിൽ വന്‍ സ്ഫോടനം . ഒരാൾ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റു. യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടയൊണ് സംഭവം.

രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു സ്ഫോടനം ഉണ്ടായത്. കളമശേരി മെഡിക്കൽ കോളേജിനടുത്തുള്ള സാമ്ര കൺവെൻഷൻ സെന്ററിലായിരുന്നു പരിപാടി നടന്നത്.പരിക്കേറ്റവരെ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഏത് സാഹചര്യത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ല.

പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.ഒന്നിലധികം തവണ പൊട്ടിത്തെറിയുണ്ടായതായാണ് റിപ്പോർട്ടുകൾ. ഞായറാഴ്ചയായതിനാൽ നിരവധി വിശ്വാസികൾ പ്രാർഥനയ്ക്കായി എത്തിയിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *