മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വധഭീഷണി. ഇമെയിലിലൂടെയാണ് ഭീഷണി ലഭിച്ചത്. 20 കോടി രൂപ നൽകിയെങ്കിൽ മുകേഷ് അംബാനിയെ വധിക്കുമെന്നാണ് ഭീഷണിസന്ദേശത്തിലുള്ളത്.

‘നിങ്ങൾക്ക് 20 കോടി രൂപ നൽകാനില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ വധിക്കും. ഇന്ത്യയിലെ മികച്ച ഷീട്ടർമാർ തങ്ങളുടെ പക്കലുണ്ടെന്നും’ ഇ മെയിൽ ഭീഷണിയിൽ പറയുന്നു.

അംബാനിയുടെ മുംബൈയിലെ വസതിയായ ‘ആന്റില’യിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഭീഷണിസന്ദേശം സംബന്ധിച്ച് പോലീസിൽ പരാതിനൽകിയിട്ടുള്ളത്. ഇതോടെ വിവിധ വകുപ്പുകൾപ്രകാരം മുംബൈ ഗാംദേവി പോലീസ് കേസെടുക്കുകയും വിശദമായ അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *