കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽമാറ്റമില്ല. 45,440 രൂപയുമായി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് സ്വർണവില. ഗ്രാമിന് 5680 രൂപയാണ് വില.

ഈ മാസത്തിൻ്റെ തുടക്കത്തിൽ 42,680 രൂപയായിരുന്നു സ്വർണവില. അഞ്ചിന് 41,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. തുടർന്നുള്ള ദിവസങ്ങളിൽ പടിപടിയായി സ്വർണവില ഉയരുന്ന കാഴ്ചയാണ് ദൃശ്യമായത്. മൂന്നാഴ്ചയ്ക്കിടെ 3500 രൂപയാണ് വർധിച്ചത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *