കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിക്ക് സമീപം വാഹനാപകടം. ഓട്ടോറിക്ഷയും കാറുമാണ് അപകടത്തിൽപ്പെട്ടത്.

കോട്ടയം ഭാഗത്തുനിന്ന് വരികയായിരുന്ന ഓട്ടോറിക്ഷയിൽ കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും വരികയായിരുന്ന ഹ്യുണ്ടായി സാൻട്രോ കാർ എതിർ ദിശയിൽ കയറി ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

കാർ മുക്കാലി സ്വദേശിയുടെയും. ഓട്ടോറിക്ഷ മുണ്ടക്കയം 31 മൈൽ സ്വദേശിയുടെയുമെന്നാണ് അറിയാൻ സാധിക്കുന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരിയുടെ ഒന്നര വയസ്സുള്ള കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed