കൊച്ചി: കാക്കനാട് ഷവർമ കഴിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം സ്വദേശി രാഹുൽ നായരാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്ന് സംശയിക്കുന്നു. രക്ത പരിശോധനാഫലം വന്നാലേ മരണ കാരണം വ്യക്തമാകുകയുള്ളൂ.

സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടർന്നാണ് ഇന്ന് മരണം സംഭവിച്ചത്. കൊച്ചി സെസിലെ ജീവനക്കാരനായ കോട്ടയം സ്വദേശിക്ക് കഴിഞ്ഞ ബുധനാഴ്ചയാണ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്.

പാഴ്സലായി വാങ്ങിയ ഷവർമയും മയോണൈസും അടക്കമുള്ള ഭക്ഷണങ്ങൾ കഴിച്ചശേഷമാണ് യുവാവിന് ഛർദ്ദിയും വയറുവേദനയും അടക്കമുള്ള ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായതാതെന്ന് ബന്ധുക്കൾ പറഞ്ഞു. ഡോക്ടറെ കണ്ട് ചികിത്സ തേടി താമസസ്ഥലത്തേക്ക് മടങ്ങിയെങ്കിലും വീണ്ടും അവശ നിലയിലായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്ന

By Fazil

Leave a Reply

Your email address will not be published. Required fields are marked *