തൃശൂർ: തൃശൂരിൽ കാണാതായ ഒമ്പത് വയസ്സുകാരനെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ ജോൺ പോളിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ സൈക്കിളിൽ കളിക്കാൻ പോയതായിരുന്നു ജോൺ പോൾ. സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് നാട്ടുകാരും വിയ്യൂർ പോലീസും തെരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് മാലിന്യക്കുഴിയിൽ മൃതദേഹം കണ്ടത്.
തുറസ്സായ മാലിന്യക്കുഴിയിലേക്ക് സൈക്കിൾ മറിഞ്ഞ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കൊട്ടേക്കാട് സെന്റ് മേരീസ് എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച ജോണ്‍ പോള്‍.

