ദില്ലി: മണിപ്പൂർ വെടിവെപ്പ് കേസുമായി യുവമോര്‍ച്ച മുന്‍ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ യുവമോര്‍ച്ച മണിപ്പൂര്‍ സംസ്ഥാന അധ്യക്ഷന്‍ മനോഹർമ ബാരിഷ് ശർമ്മയാണ് അറസ്റ്റിലായത്. ഒക്ടോബർ 14ന് ഉണ്ടായ വെടിവെപ്പിൽ ഒരു സ്ത്രീ ഉള്‍പ്പടെ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു.

ഇംഫാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രാത്രിയിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിലെ മുഖ്യപ്രതിയാണ് ബിരാഷ് ശര്‍മ്മയെന്ന് പൊലീസ് പറഞ്ഞു. ആയുധ നിയമം, കർഫ്യൂ ലംഘനം, ഭീഷണിപ്പെടുത്തൽ, വധശ്രമം എന്നീ കുറ്റങ്ങളാണ് ശർമയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *