കൊച്ചി: സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോഗിച്ച് പ്രവാസികൾക്ക് സൗദിയിൽ വാഹനമോടിക്കാം.ഡ്രൈവർ തസ്തികയിൽ എത്തുന്നവർക്കാണ് ഇതിനു അനുമതിയുള്ളത്. പുതിയ നിയമപ്രകാരം ഡ്രൈവർ തസ്തികയിൽ എത്തുന്നവർക്ക് മൂന്ന് മാസമാണ് ഇത്തരത്തിൽ വാഹനമോടിക്കാൻ അനുമതി.
അംഗീകൃത കേന്ദ്രത്തിൽ നിന്നു സ്വന്തം രാജ്യത്തെ ലൈസൻസ് തർജ്ജമ ചെയ്ത് കരുതിയാൽ മതി. എതു വിഭാഗത്തിൽപ്പെട്ട ലൈസൻസാണോ കൈയിലുള്ളത് ആ വിഭാഗത്തിലെ വാഹനമാണ് ഒടിക്കാൻ അനുമതിയുള്ളത്.
നേരത്തെ സന്ദർക വിസയിൽ എത്തുന്നവർക്കും ഈ സൗകര്യമുണ്ടായിരുന്നു. ഇവർക്ക് ഒരു വർഷമാണ് സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാൻ അനുമതിയുള്ളത്.
There is no ads to display, Please add some