ബംഗ്ലൂരു: പുലിനഖം ഉപയോഗിച്ച് ഉണ്ടാക്കിയ മാല ധരിച്ച് റിയാലിറ്റി ഷോയില്‍ പ്രത്യക്ഷപ്പെട്ട മത്സരാര്‍ഥി അറസ്റ്റില്‍. കന്നഡ ബിഗ്ബോസിലാണ് നാടകീയ രംഗങ്ങൾ. സീസൺ 10-ലെ മത്സരാർഥിയായ വർത്തൂർ സന്തോഷിനെയാണ് ബിഗ് ബോസ് വീട്ടിൽ കയറി കർണാടക വനംവകുപ്പ് അറസ്റ്റ് ചെയ്തത്.

ബിഗ് ബോസ് വീടിനുളളിൽ കയറി പരിശോധിച്ചപ്പോൾ, സന്തോഷിന്‍റെ കഴുത്തിലുള്ളിലുളളത് യഥാർത്ഥ പുലിനഖമെന്ന് തെളിഞ്ഞു. വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. ഹൊസൂരിൽ നിന്ന് 3 വർഷം മുമ്പ് വാങ്ങിച്ചതാണ് പുലിനഖമെന്ന് സന്തോഷ് വനംവകുപ്പ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു.
3 മുതൽ 7 വർഷം വരെ കഠിനതടവും പിഴയുമാണ് പുലിനഖം വാങ്ങുകയോ സൂക്ഷിക്കുകയോ ചെയ്യുന്നതിന് ശിക്ഷ. കോറമംഗല നാഷണൽ ഗെയിംസ് വില്ലേജിലാണ് ബിഗ് ബോസ് ഹൗസ്. നടൻ കിച്ച സുദീപാണ് കന്നഡ ബിഗ് ബോസ് അവതരിപ്പിക്കുന്നത്.
There is no ads to display, Please add some