കൊല്ലം: കൊട്ടാരക്കരയില്‍ മയക്കുമരുന്ന് ഗുളികകളുമായി ദമ്പതികള്‍ പിടിയില്‍. കോക്കാട് ശ്രീശൈലം വീട്ടില്‍ താമസിക്കുന്ന സുധീ ബാബു, ഭാര്യ ജിന്‍സി എന്നിവരാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
ചിരട്ടക്കോണം – കോക്കാട് റോഡില്‍ വച്ച് ബൈക്കില്‍ വന്ന ഇരുവരെയും പരിശോധിച്ചപ്പോഴാണ് 47 മയക്കുമരുന്ന് ഗുളികകളും 10 ഗ്രാം കഞ്ചാവും പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. കൊട്ടാരക്കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്യാം കുമാറും സംഘം ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇരുവരെയും പിടികൂടിയത്.
പ്രിവന്റീവ് ഓഫീസര്‍ രാജേഷ് കെ എസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുനില്‍ ജോസ്, ദിലീപ് കുമാര്‍, നിഖില്‍ എം എച്ച്, കൃഷ്ണരാജ് കെ ആര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അര്‍ച്ചന കുമാരി, എക്‌സൈസ് ഡ്രൈവര്‍ അജയ കുമാര്‍ എം.എസ് എന്നിവരും പരിശോധനയില്‍ പങ്കൈടുത്തു.
There is no ads to display, Please add some