പത്തനംതിട്ട: അടൂർ തട്ട റോഡിൽ പന്നിവിഴയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എരുമേലി മുക്കട സ്വദേശി അതുലാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് രാവിലെ ഏഴ് മണിയോടെ അടൂർ തട്ട പന്നിവിഴ വിനായക ടിംബേഴ്സിന് സമീപത്ത് വെച്ചായിരുന്നു അപകടം. മ്യതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.