ഏറ്റുമാനൂർ : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയോട് വഴിയിൽ വച്ച് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ കട്ടച്ചിറപ്പള്ളി ഭാഗത്ത് കുടുന്നനാം കുഴിയിൽ വീട്ടിൽ ബിജേഷ് കെ.പി (43) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ടോടുകൂടി ജോലി കഴിഞ്ഞ് വീട്ടിലോട്ട് പോവുകയായിരുന്ന യുവതിയോട് ഏറ്റുമാനൂർ ഭാഗത്ത് വച്ച്അപമര്യാദയായിപെരുമാറുകയായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed