കൊച്ചിയില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ കേരളാബ്ലാസ്റ്റേഴ്സ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന് എതിരാളി. മൂന്ന്‌ കളിയിൽ ആറ്‌ പോയിന്റുമായി നാലാമതാണ്‌ ടീം.

ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തുടക്കം ലഭിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പതിവ് പോലെ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. സീസണിൽ ആദ്യത്തെ അഗ്നിപരീക്ഷണമാണ് ബ്ലാസ്റ്റേഴ്സ് ഇന്നു നേരിടേണ്ടി വരിക.

പരിക്കാണ്‌ ബ്ലാസ്‌റ്റേഴ്‌സിനെ തളർത്തുന്നത്‌. പ്രതിരോധക്കാരൻ ഐബൻ ദോഹ്‌ലിങ്ങിന്‌ പരിക്കുകാരണം ഈ സീസൺതന്നെ നഷ്ടമാകും. മധ്യനിരയിൽ ജീക്‌സൺ സിങ്ങും ഇന്ന്‌ കളിച്ചേക്കില്ല. കഴിഞ്ഞകളിയിൽ ചുവപ്പുകാർഡ്‌ കണ്ട്‌ പ്രതിരോധക്കാരൻ മിലോസ്‌ ഡ്രിൻസിച്ചിന്‌ മൂന്ന്‌ കളിയിലാണ്‌ വിലക്ക്‌.

എവെ മൽസരത്തിൽ മുംബൈയോടെറ്റ തോൽവി വേറയും. കോച്ച് വുകുമനോവിച്ച് ഇന്നും ടീമിനരികെ ഉണ്ടാകില്ല. അങ്ങനെ അടിമുടി പരാധീനതകളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. പക്ഷേ കളി കൊച്ചിയിലാണ്. ബ്ലാസ്റ്റേഴ്സിനുവേണ്ടി മാത്രം ആർപ്പുവിളിക്കുന്ന നിറഞ്ഞ ഗ്യാലറിയ്ക്കുമുന്നിൽ. അതുകൊണ്ടുതന്നെ നോർത്ത് ഈസ്റ്റിനെ മറികടക്കാം എന്നാണ് കണക്കുകൂട്ടൽ.

നായകൻ അഡ്രിയാൻ ലൂണ മുന്നിൽ നിന്നുനയിക്കുമ്പോൾ ബ്ലാസ്റ്റേഴ്സിന് ഭയക്കേണ്ടതില്ലെന്നാണ് ആരാധക പ്രതീക്ഷ. ജപ്പാൻകാരൻ റെയ്കി സായിയും അദ്വാനിച്ചുകളിക്കുന്ന കൂട്ടത്തിലാണ്. കെ.പി. രാഹുലും ഡയമന്റാക്കോസുമൊക്കെ
മികവിലേക്കുയരുന്നതിനൊപ്പം പിഴവുകൾ വരുത്താതിരിക്കുകയും ചെയ്യും എന്നാണ് കണക്കുകൂട്ടൽ. കൊച്ചിയിൽ രാത്രി എട്ടിനാണ്‌ കളി. സ്‌പോർട്‌സ്‌ 18ലും ജിയോ സിനിമയിലും തത്സമയം കാണാം.

By Fazil

Leave a Reply

Your email address will not be published. Required fields are marked *