കോട്ടയം: കേരളത്തില്‍ സ്വര്‍ണവില എല്ലാ അതിര്‍ത്തികളും ലംഘിച്ച് മുകളിലേക്ക് കുതിക്കുന്നു. സര്‍വകാല റെക്കോര്‍ഡിലേക്കാണ് സ്വര്‍ണത്തിന്റെ പോക്ക്. തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണത്തിന് വില കൂടിയിരിക്കുകയാണ്.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 45280 രൂപയാണ്. വെള്ളിയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍160 രൂപ പവന് കൂടി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5660 രൂപയിലെത്തി.