തിരുവനന്തപുരം: യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ മാധ്യമപ്രവർത്തകരോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തന്‍. നിങ്ങൾക്കൊന്നും ഒരു പണിയുമില്ലേയെന്നു ചോദിച്ച ദത്തൻ, തെണ്ടാൻ പോകാനും മാധ്യമപ്രവർത്തകരെ ‘ഉപദേശിച്ചു’.

യുഡിഎഫ് ഉപരോധ സമരത്തിനിടെയാണ് സെക്രട്ടേറിയറ്റിലെത്തിയ മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവിനെ പൊലീസ് തടഞ്ഞത്. ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനെ സെക്രട്ടേറിയറ്റ് അനക്‌സിന് സമീപമാണ് പൊലീസ് തടഞ്ഞത്.

പൊലീസുകാർക്ക് ദത്തനെ മനസിലായില്ല. പിന്നീട് മനസിലായതോടെയാണ് കടത്തി വിട്ടത്. എന്നാൽ ഇതേക്കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് ദത്തൻ മോശമായി പെരുമാറി. സംസ്കാര ശൂന്യമായ സംഭാഷണത്തെ മാധ്യമപ്രവർത്തകർ ചോദ്യം ചെയ്തെങ്കിലും ദത്തൻ പിന്നീട് പ്രതികരിക്കാതെ നീങ്ങുകയായിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *