ന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ഹരജിക്കാരുടെ ആവശ്യം സുപ്രീംകോടതി തള്ളി. വിവാഹം കഴിക്കുന്നതിനുള്ള അവകാശംഭരണഘടനാപരമല്ലെന്നു ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ഇക്കാര്യത്തിൽ നിയമമുണ്ടാക്കേണ്ടത് പാർലമെന്റ് ആണെന്ന് ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഉള്‍പ്പെടെ രണ്ട് അംഗങ്ങള്‍ ഹരജിക്കാരെ അനുകൂലിച്ചെങ്കിലും മൂന്നുപേര്‍ എതിര്‍ക്കുകയായിരുന്നു.

ഇതോടെ സ്വവർഗ വിവാഹത്തിന് നിയമസാധുത ലഭിക്കില്ല. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എന്നിവരാണ് വെവ്വേറെ വിധികള്‍ പ്രസ്താവിച്ചത്. ബെഞ്ചിലുണ്ടായിരുന്ന മറ്റൊരംഗം ജസ്റ്റിസ് ഹിമ കോലിയാണ്.

സ്പെഷൽ മാരേജ് ആക്ട്, വിദേശ വിവാഹ നിയമം തുടങ്ങിയവയിലെ നിയമസാധുതകൾ പരിശോധിച്ച ശേഷമാണ് വിധിപ്രസ്താവം. മേയ് 11നു വാദം പൂർത്തിയാക്കിയഹർജികളിൽ അഞ്ച് മാസത്തിനുശേഷമാണ് കോടതി ഇന്നു വിധി പറഞ്ഞത്. സ്വവർഗവിവാഹംനിയമവിധേയമാക്കുന്നതിനെ കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തിരുന്നു.

സ്വവർഗ വിഭാഗമെന്നത് നഗരവരേണ്യവർഗമല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സ്വവർഗരതി വിഡ്ഢിത്തമോ ഒരു നഗര സങ്കൽപ്പമോ സമൂഹത്തിലെ ഉയർന്ന വിഭാഗങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തപ്പെട്ടതോ അല്ല. സ്വവർഗാനുരാഗികൾ നഗരത്തിലും വരേണ്യ ഇടങ്ങളിലും മാത്രമേ ഉള്ളൂ എന്ന് ചിത്രീകരിക്കുന്നത് അവരെ ഇല്ലായ്മ ചെയ്യലാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.സ്വവർഗ പങ്കാളികൾക്ക് കുട്ടികളെ ദത്തെടുക്കാൻ അവകാശമുണ്ട്. സ്വവർഗ വ്യക്തികൾ ഉൾപ്പെടെ എല്ലാ വ്യക്തികൾക്കും അവരുടെ ജീവിതത്തിന്റെ ധാർമ്മിക നിലവാരം വിലയിരുത്താൻ അവകാശമുണ്ട്.

അതേസമയം പൊലീസ് ഇവരെ വിളിച്ചു വരുത്തി ഇവരുടെ സെക്ഷ്വൽ ഐഡന്റിറ്റി നടത്താൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. യാതൊരു തരത്തിലുള്ള ഹോർമോൺ ചികിത്സയും പാടില്ല. നിർബന്ധിച്ച് ഇവരെ കുടുംബത്തിനൊപ്പം വിടാൻ പാടില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.ക്വിയർ വ്യക്തികളോട് വിവേചനം കാണിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. ഭിന്നലിംഗത്തിലുള്ള ദമ്പതികൾക്ക് ലഭിക്കുന്ന ഭൗതിക ആനുകൂല്യങ്ങളും സേവനങ്ങളും സ്വവർഗ ദമ്പതികൾക്ക് നിഷേധിക്കുന്നത് അവരുടെ മൗലികാവകാശത്തിന്റെ ലംഘനമായിരിക്കുമെന്നുമുള്ള വളരെ പ്രസ്ക്തമായ പരാമർശങ്ങളാണ് കോടതി നടത്തിയത്.

സ്വാതന്ത്ര്യത്തിന്റെ അർത്ഥം എന്നത് തന്നെ അയാൾ ആഗ്രഹിക്കുന്നത് ആവുക എന്നതാണ്. സ്വവർഗവ്യക്തികൾ ഉൾപ്പെടെ എല്ലാ വ്യക്തികൾക്കും അവരുടെ ജീവിതത്തിന്റെ ധാർമ്മിക നിലവാരം വിലയിരുത്താൻ അവകാശമുണ്ട്. ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ഒരാളുടെ ജീവിത ഗതി തെരഞ്ഞെടുക്കുന്നതിന്റെ അവിഭാജ്യ ഘടകമാണ്. ചിലർ ഇത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമായി കണക്കാക്കാം. ഈ അവകാശം ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ ഭാഗമാണ്.

ഉടമ്പടിയിൽ പ്രവേശിക്കാനുള്ള അവകാശത്തിൽ ഒരാളുടെ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശവും ആ ഉടമ്പടിയെ അംഗീകരിക്കാനുള്ള അവകാശവും ഉൾപ്പെടുന്നു. ഇത്തരം കൂട്ടുകെട്ടുകൾ അംഗീകരിക്കുന്നതിൽ പരാജയപ്പെടുന്നത് സ്വവർഗ ദമ്പതികളോടുള്ള വിവേചനത്തിന് കാരണമാകുംചീഫ് ജസ്റ്റിസ് വ്യക്തമാക്കി


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *