കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. അന്യ സംസ്ഥാന തൊഴിലാളികളുടെ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

സംഭവത്തിൽ ഒഡീഷ സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. മറ്റ് കുട്ടികൾ ബഹളം വെച്ചതോടെ നാട്ടുകാർ പിടികൂടുകയായിരുന്നു.