കോട്ടയം: വന്‍ കുതിച്ചുചാട്ടത്തിന് ശേഷം സ്വര്‍ണം വീണു. ഇന്ന് വിപണിയിൽ സ്വർണ വില കുറഞ്ഞെങ്കിലും 44,000 രൂപ നിലവാരത്തിൽ തന്നെയാണ് വ്യാപാരം നടക്കുന്നത്. ഇസ്രായേൽ-ഹമാസ് സംഘ‍ർഷമാണ് സ്വർണ വില വർധനവിന് കാരണം.

ഇന്ന് കേരളത്തില്‍ സ്വര്‍ണവില പവന് 44080 രൂപയാണ്. 280 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ശനിയാഴ്ച 1120 രൂപ ഉയര്‍ന്നിടത്ത് നിന്നാണ് ഇന്നത്തെ കുറവ്. ഗ്രാമിന് ഇന്ന് നല്‍കേണ്ടത് 5510 രൂപയാണ്. 35 രൂപയാണ് ഗ്രാമിന് ഇടിഞ്ഞത്. നിലവിൽ ഇനിയും വില ഇടിയുമെന്ന് പ്രതീക്ഷിക്കാന്‍ പറ്റാത്ത സാഹചര്യമാണ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed