കണ്ണൂർ: നിയന്ത്രണം വിട്ട പോലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി അപകടം. കണ്ണൂർ കാൾടെക്സ് ജംഗ്ഷനിലായിരുന്നു അപകടം. എആർ ക്യാമ്പിലെ പോലീസ് വാഹനമാണ് അപകടത്തിൽപെട്ടത്. വാഹനത്തിന്റെ ജോയിന്റ് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പമ്പിൽ ഇന്ധനം നിറയ്ക്കുകയായിരുന്നു മറ്റൊരു കാറും പെട്രോളടിക്കുന്ന മെഷീനും ഉൾപ്പെടെ ഇടിയിൽ തകരുകയും ചെയ്തു.തലനാരിഴയ്ക്ക് വന്‍ അപകടമാണ് ഒഴിവായത്. ഓടി മാറിയത് കൊണ്ട് മാത്രമാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടതെന്ന് ആളുകൾ പറയുന്നു. ഇന്ധന ചോര്‍ച്ചയുണ്ടാകുമോയെന്ന് ആശങ്കയുള്ളതിനാൽ ഫയര്‍ഫോഴ്സ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. അപകടത്തിന് ശേഷം പോലീസുകാര്‍ സ്ഥലത്തുനിന്നും കടന്നുകളഞ്ഞു.
ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം തുരുമ്പെടുത്ത അവസ്ഥയിലായിരുന്നു . ആക്സില്‍ ഒടിഞ്ഞ തിനെ തുടര്‍ന്നാണ് വാഹനം അപകടത്തില്‍ പെട്ടതെന്നാണു കരുതുന്നത്. തുരുമ്പെടുത്ത് ഒടിഞ്ഞ ഭാഗങ്ങള്‍ കെട്ടിയിട്ട നിലയിലായിരുന്നു.