കാഞ്ഞിരപ്പള്ളി: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന കാഞ്ഞിരപ്പള്ളി ദയാ ചാരിറ്റബിൾ ട്രസ്റ്റും, തണൽ വടകരയും സംയുക്തമായി ചേർന്ന് സൗജന്യ വൃക്ക രോഗനിർണയ ക്യാമ്പ് നടത്തി. ഞായറാഴ്ച രാവിലെ കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ സ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്കെ ആർ തങ്കപ്പൻ ഉദ്ഘാടനം നിർവഹിച്ചു.
ക്യാമ്പ് കൺവീനർ നജീബ് കാഞ്ഞിരപ്പള്ളി അധ്യക്ഷത വഹിച്ചു. മുഹമ്മദ് അസ്‌ലം സ്വാഗതം ആശംസിച്ചു, ദയ ട്രസ്റ്റ് ചെയർമാൻ അബ്ദുൽ ഹക്കീം മുഖ്യപ്രഭാഷണം നടത്തി.
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി ആർ അൻഷാദ്, വാർഡ് മെമ്പർമാരായ സുമി ഇസ്മായിൽ, ബിജു പത്യാല, സുനിൽ തേനംമാക്കൽ, ഹൈറേഞ്ച് എസ്എൻഡിപി യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് പി.ജീരാജ്, വാർഡ് മെമ്പർ മഞ്ജു മാത്യു എന്നിവർ സംസാരിച്ചു. മുന്നൂറിൽ അധികം പേർക്ക് സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് നടത്തി.
There is no ads to display, Please add some