ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ നാലുവയസുകാരനെ കൊലപ്പെടുത്തിയ ശേഷം അച്ഛന് ആത്മഹത്യ ചെയ്ത നിലയില്‍. കുടമ്പേരൂര്‍ കൃപാസദനത്തില്‍ മിഥുൻ കുമാർ (35) മകന് ഡെല്വിന് ജോണിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
ഇന്ന് രാവിലെ മിഥുന്‍കുമാറിന്റെ മാതാപിതാക്കളാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഡെല്‍വിന്റെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിലായിരുന്നു. മിഥുന്‍കുമാറിനെ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
മിഥുന്‍കുമാറിന്റെ ഭാര്യ വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ്. കൊടുംക്രൂരതയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
There is no ads to display, Please add some