തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി പോയ ഫയർ ആന്റ് റസ്ക്യു വാഹനം അപകടത്തിൽപ്പെട്ടു. മൂവാറ്റുപുഴ – പുനലൂർ റോഡിൽ കൊല്ലം പത്തനാപുരം കല്ലുംകടവിലായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായി റോഡ് സൈഡിലെ പോസ്റ്റിലേക്ക് വാഹനമിടിക്കുകയായിരുന്നു.
അപകടത്തിൽ മൂന്ന് ഫയർഫോഴ്സ് അംഗങ്ങൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
മുഖ്യമന്ത്രിയുടെ വാഹനത്തിന് പിറകിലാണ് ഫയർഫോഴ്സ് വാഹനം ഉണ്ടായിരുന്നത്. മറ്റൊരു വാഹനത്തിൻ്റെ അകമ്പടിയോടെ മുഖ്യമന്ത്രിയുടെ വാഹനം തിരുവനന്തപുരത്തേക്ക് തിരിച്ചു.
There is no ads to display, Please add some