കോട്ടയം: കേരളത്തില്‍ സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് നല്‍കേണ്ടത്. ഡോളര്‍ മൂല്യം ഇടിഞ്ഞുവരുന്നതാണ് സ്വര്‍ണത്തിന് വില കയറാന്‍ കാരണമായി പറയുന്നത്.

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 43200 രൂപയാണ്. പവന് 280 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 5400 രൂപയായി. ഇതിന് മുമ്പ് സ്വര്‍ണത്തിന് ഈ വില രേഖപ്പെടുത്തിയത് കഴിഞ്ഞ മാസം 28നായിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *