ന്യൂഡൽഹി: ഫോർബ്സിന്റെ ഇന്ത്യൻ സമ്പന്നന്മാരുടെ പട്ടികയിൽ മലയാളി വ്യവസായികളില്‍ ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി മുന്നില്‍. 710 കോടി ഡോളറാണ് ആസ്തി. 540 കോടി ഡോളറിന്റെ ആസ്തിയുമായി കഴിഞ്ഞ വർഷം ഇന്ത്യയിലെ സമ്പന്നരിൽ 35-ാം സ്ഥാനത്തായിരുന്നു അദ്ദേഹം.
ആഗോള തലത്തിൽ ലുലു ഗ്രൂപ്പ് വ്യാപിപ്പിക്കുന്നതിനിടെയാണ് ഇന്ത്യൻ സമ്പന്നരുടെ പട്ടികയിൽ 27-ാം സ്ഥാനത്തേയ്ക്കുള്ള യൂസഫലിയുടെ മുന്നേറ്റം. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാൻ ജോയ് ആലുക്കാസ് (440 കോടി ഡോളർ), ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകൻ ഡോ. ഷംഷീർ വയലിൽ (370 കോടി ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (325 കോടി ഡോളർ), ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള (320 കോടി ഡോളർ ), ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വർക്കി (293 കോടി ഡോളർ ) എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് മലയാളികൾ.
മുന്‍ വര്‍ഷങ്ങളില്‍ പട്ടികയിലുണ്ടായിരുന്ന ബൈജൂസിന്റെ ബൈജു രവീന്ദ്രന് ഇക്കുറി പട്ടികയില്‍ നിന്ന് പുറത്തായി. പ്രതിസന്ധികളെ തുടര്‍ന്ന് ബൈജൂസിന്റെ മൂല്യത്തില്‍ വന്ന കുറവാണ് പട്ടികയില്‍ നിന്ന് പുറത്താകാന്‍ കാരണം.
There is no ads to display, Please add some