കണ്ണൂർ: പോലീസ് സീറ്റ് ബെൽറ്റ് ഇടാത്തത് ചോദ്യം ചെയ്ത സംഭവത്തിൽ കണ്ണൂരിൽ രണ്ട് പേർ അറസ്റ്റിൽ. പുല്ലൂക്കരയിലെ നാണാറത്ത് സനൂപ് (32), ആലിയാട്ട് ഫായിസ് (32) എന്നിവരാണ് പിടിയിലായത്. പൊലീസിനെ ഭീഷണിപ്പെടുത്തി, വാഹനത്തിന് മാർഗ്ഗ തടസ്സം സൃഷ്ടിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നടപടി.
പൊലീസ് ഡ്രൈവർ സീറ്റ് ബെൽറ്റ് ഇടാതെ യാത്ര ചെയ്തത് സനൂപ് ചോദ്യം ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വാഹനത്തിന്റെ വശത്ത് നിന്ന് പൊലീസിനെ ചോദ്യം ചെയ്യുന്നതാണ് ദൃശ്യത്തിലുണ്ടായിരുന്നത്.
സീറ്റ് ബെൽറ്റ് ധരിക്കാത്തത് നമ്മൾ ചോദിക്കില്ലേയെന്നും നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും സനൂപ് വീഡിയോയിൽ പറയുന്നുണ്ടായിരുന്നു. അതിന് പെറ്റി അടിച്ച വിരോധം ഇങ്ങനെയല്ലാ കാണിക്കേണ്ടതെന്ന് പൊലീസുകാരൻ മറുപടി പറയുന്നതും കാണാമായിരുന്നു. നീ വാഹനം തടയെന്ന് പൊലീസുകാരൻ സനൂപിനോട് തുടർച്ചയായി പറയുന്നതും ദൃശ്യത്തിലുണ്ടായിരുന്നു.
അപ്പോൾ താൻ വാഹനം തടഞ്ഞിട്ടില്ലെന്നു അദ്ദേഹം തിരിച്ചും പറയുന്നുണ്ടായിരുന്നു. തുടർന്ന് സനൂപിന്റെ അഡ്രസ് വാങ്ങാൻ പൊലീസ് ശ്രമിച്ചപ്പോഴും പ്രതിഷേധമുണ്ടായി. വാഹനം തടഞ്ഞിന്റെ പേരിൽ കേസെടുക്കാൻ പാടില്ലെന്നും ജനങ്ങൾ പറഞ്ഞു. എന്നാൽ ഒടുവിൽ വാഹനം തടഞ്ഞിന്റെ പേരിൽ തന്നെ കേസെടുത്തിരിക്കുകയാണ്.
There is no ads to display, Please add some