പത്തനംതിട്ട : മൂന്നര വയസുകാരിയെ പീഡിപ്പിച്ച പ്രതിയ്ക്ക് നൂറ് വര്‍ഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പത്തനാപുരം പുന്നല കടയ്ക്കാമണ്‍ വിനോദ് ഭവനത്തില്‍ വിനോദ്(32)നെയാണ് ശിക്ഷിച്ചത്. അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി എ.സമീറാണ് വിധി പ്രസ്താവിച്ചത്.

പ്രോസിക്യൂഷനു വേണ്ടി അഡ്വ.പി. സ്മിതാ ജോൺ ഹാജരായി. പ്രതി മുമ്പ് താമസിച്ചിരുന്ന വീട്ടിൽ വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. പ്രതി തുക അടയ്ക്കാത്ത പക്ഷം രണ്ട് വർഷം കൂടി അധികം കഠിന തടവ് അനുഭവിക്കണം. പ്രതി തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്കു നൽകാനും കോടതി നിർദേശിച്ചു.