തൃ​ശൂ​ർ: ന​ട​നും മു​ൻ എം.​പി​യു​മാ​യ സു​രേ​ഷ് ഗോ​പി​ക്കും ബി.​ജെ.​പി നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രെ കേ​സ്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ പദയാത്ര നടത്തിയ സുരേഷ് ഗോപി ഉള്‍പ്പടെ 500 പേര്‍ക്കെതിരെ ഗതാഗത തടസ്സം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് ആണ് കേസ് എടുത്തത്. കേ​സെ​ടു​ത്ത ന​ട​പ​ടി രാ​ഷ്ടീ​യ പ​ക​പോ​ക്ക​ലാ​ണെ​ന്ന് ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. കെ.​കെ. അ​നീ​ഷ്​ കു​മാ​ർ ആ​രോ​പി​ച്ചു. ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ​ക്ക് വേ​ണ്ടി ഇ​നി​യാ​രും രം​ഗ​ത്ത് വ​രാ​തി​രി​ക്കാ​നു​ള്ള ഭ​യ​പ്പെ​ടു​ത്ത​ലാ​ണ് കേ​സി​ന് പി​ന്നി​ൽ.

കേരളം അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ ആര് ഭരിച്ചാലും ഇനിയും യാത്ര തുടരും. യാത്രയില്‍ ഒരു രാഷ്ട്രീയവും ഇല്ല. ആവേശം കൊണ്ടല്ല മനുഷ്യത്വം കൊണ്ടുമാത്രമാണ് പദയാത്ര നടത്തുന്നത്. തൃശൂര്‍ കഴിഞ്ഞാല്‍ കണ്ണൂരിലേക്കും മലപ്പുറത്തേക്കും പദയാത്ര സംഘടിപ്പിക്കും. ശുദ്ധീകരണത്തിന്റെ തുടക്കമാണിതെന്നും സുരേഷ് ​ഗോപി പറഞ്ഞിരുന്നു.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *