ലക്നൗ: ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ പതാക. രൂപമാറ്റംവരുത്തിയ പതാക പുറത്തിറക്കി വ്യോമസേനയുടെ സ്ഥാപകദിനാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. പ്രയാഗ് രാജിൽ നടക്കുന്ന വ്യോമസേന ദിനാഘോഷ പരിപാടിയിലാണ് പുതിയ പതാക പുറത്തിറക്കിയത്.
പ്രസിഡന്റ് ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും വ്യോമസേനയ്ക്ക് ആശംസകളറിയിച്ചു. 72 വർഷത്തിന് ശേഷമാണ് സേനക്ക് പുതിയ പതാക തയ്യാറാക്കിയത്.
അശോകസ്തംഭവും ഹിമാലയൻ പരുന്തും ഉൾപ്പെട്ട ചിഹ്നം ഇനി സേനയുടെ പതാകയിൽ കാണാം. കൊളോണിയൽ ചിഹ്നങ്ങൾ ഉപേക്ഷിച്ച് പൂർണമായി ഇന്ത്യൻ പാരമ്പര്യം വിളിച്ചോതുന്നതാണ് പതാക.