കടപ്ലാമറ്റം: വികസനപ്രവർത്തനങ്ങളിൽ കടപ്ലാമറ്റം പ്രദേശത്തോട് വിവേചനം കാട്ടുന്നത് ജനപ്രതിനിധിയുടെ മൂല്യത്തിന് നിരക്കാത്തതും ജനാധിപത്യ വിരുദ്ധവുമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.

വോട്ട് കുറഞ്ഞതിന്റെ പേരിൽ ഒരു പ്രദേശത്തിന്റെ വികസന പ്രവർത്തനങ്ങൾ തടയുന്നതും ആ പ്രദേശത്തെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ വിമുഖത പ്രകടിപ്പിക്കുന്നതും എംഎൽഎയുടെ സത്യപ്രതിജ്ഞ ലംഘനമാണ്.

കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫിന്റെ കടപ്ലാമറ്റം ഗ്രാമ പഞ്ചായത്തിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും കുമ്മണ്ണൂർ-കടപ്ലാമറ്റം വയലാ – വെമ്പള്ളി റോഡിന്റേയും, ചേർപ്പുങ്കൽ – ആണ്ടൂർ റോഡിന്റേയും, ശോചനീയാവസ്ഥ പരിഹരിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട്കേരള കോൺഗ്രസ് (എം)കടപ്പാമറ്റം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പദയാത്രയും ബൈക്ക് റാലിയും തുടർന്ന് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡണ്ട് ബേബി ജോർജ് കുടിയിരിപ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തെക്കേടം നിയോജകമണ്ഡലം പ്രസിഡണ്ട് തോമസ് റ്റി കീപ്പുറം കേരള കോൺഗ്രസ് (എം) നേതാക്കളായ സക്കറിയാസ് കുതിരവേലി, ജോസഫ് ചാമക്കാല,നിർമ്മല ജിമ്മി,പി | എം മാത്യു,തോമസ് പുളിക്കിൽ,എൽബി അഗസ്റ്റിൻ, സിറിയക് ചാഴികാടൻ, ബിബിൻ വെട്ടിയാനിക്കൽ, ജീനാ സിറിയക്,ജോ പ്രസാദ് കുളിരാനി, ലിമ്മി വള്ളി മ്യാലിൽ, ജോഫി ചുണ്ടിലിക്കാട്ട്, ഡൈനോഡെന്നീസ്, മനു ജോർജ്, രാജു എം.പി,ബിജു കുളത്തൂർ, ജയമോൾറോബോട്ട് ആൻസി സക്കറിയാസ്, മത്തായി മാത്യു, ബിൻസി സാവിയോ,ബീന തോമസ്, തുടങ്ങിയവർ സംസാരിച്ചു.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *